കൊടുവള്ളി: മണ്ഡലത്തിൽ സ്ത്രീശാക്തീകരണ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. ഹരിതസ്നേഹ സംഘം കൊടുവള്ളിയിൽ നടത്തിയ ടാലൻറ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലായിരത്തോളം അംഗങ്ങളുള്ള കൊടുവള്ളി 'ഹരിതസ്നേഹ സംഘം' കേരളത്തില്‍ മറ്റൊരിടത്തും കാണാത്ത ഒരു മാതൃകാ പ്രസ്ഥാനമാണെന്നും സംഘത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും എം.എൽ.എ പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കൾക്ക് എം.കെ. മുനീർ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു. ഹരിത സ്നേഹസംഘം ചെയര്മാന് എ.കെ. കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഫീദ തസ്നി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡൻറ് വി.കെ. അബ്ദുഹാജി, നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, കെ.കെ. ഖാദർ, വി.സി. നൂർജഹാൻ, റൈഹാനത്ത്മജീദ്, നദീറ റസ്സാഖ്, സാജിത എന്നിവർ സംസാരിച്ചു. കൺവീനർ കെ.പി.എ. സലാം സ്വാഗതവും എൻ.പി. സുബൈർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.