Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്ത്രീ ശാക്തീകരണ...

സ്ത്രീ ശാക്തീകരണ പദ്ധതിക്ക് ഫണ്ട് അനുവദിക്കും - ഡോ.എം.കെ.മുനീർ എം.എൽ.എ

text_fields
bookmark_border
കൊടുവള്ളി: മണ്ഡലത്തിൽ സ്ത്രീശാക്തീകരണ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. ഹരിതസ്നേഹ സംഘം കൊടുവള്ളിയിൽ നടത്തിയ ടാലൻറ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലായിരത്തോളം അംഗങ്ങളുള്ള കൊടുവള്ളി 'ഹരിതസ്നേഹ സംഘം' കേരളത്തില്‍ മറ്റൊരിടത്തും കാണാത്ത ഒരു മാതൃകാ പ്രസ്ഥാനമാണെന്നും സംഘത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും എം.എൽ.എ പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കൾക്ക് എം.കെ. മുനീർ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു. ഹരിത സ്നേഹസംഘം ചെയര്‍മാന്‍ എ.കെ. കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഫീദ തസ്നി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ മുസ്​ലിംലീഗ് പ്രസിഡൻറ് വി.കെ. അബ്​ദുഹാജി, നഗരസഭ ചെയർമാൻ വെള്ളറ അബ്​ദു, കെ.കെ. ഖാദർ, വി.സി. നൂർജഹാൻ, റൈഹാനത്ത്മജീദ്, നദീറ റസ്സാഖ്, സാജിത എന്നിവർ സംസാരിച്ചു. കൺവീനർ കെ.പി.എ. സലാം സ്വാഗതവും എൻ.പി. സുബൈർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story