ക്വാറി നിർത്തൂ; ഞങ്ങൾക്ക് പഠിക്കണം

lead പേരാമ്പ്ര: സ്കൂളിനു ഭീഷണിയായ കരിങ്കൽ ക്വാറിക്കെതിരെ പിഞ്ചു വിദ്യാർഥികൾ സമരരംഗത്ത്. കായണ്ണ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് പൊറാളിയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെയാണ് കാറ്റുള്ളമല നിർമലാ എ.യു.പി സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും സമരം ചെയ്തത്. കോവിഡ് മഹാമാരിയെ തുടർന്ന് ഒരു വലിയ ഇടവേളക്കുശേഷം ഏറെ പ്രതീക്ഷയോടെ സ്കൂളിലെത്തിയ വിദ്യാർഥികൾക്ക് കാണാൻ കഴിഞ്ഞത് ക്വാറിയിലെ സ്ഫോടനം മൂലം തകർന്ന വിദ്യാലയത്തി​‍ൻെറ ചുമരുകളാണ്. ക്വാറിയിൽനിന്നുള്ള ഉഗ്രശബ്​ദം കാരണം പഠിക്കാൻ പറ്റുന്നില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ക്വാറിയുടെ പ്രവർത്തനം നിർത്തി​െവക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമത്തിൽ സ്കൂൾ പി.ടി.എ പ്രസിഡൻറ്​ സി.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാർഥി പ്രതിനിധി അൽഹ ടെസ്സ വെള്ളാരംകാലായിൽ സംസാരിച്ചു. സ്കൂളിനും കാറ്റുള്ളമല പള്ളിക്കും 40തോളം വീടുകൾക്കും ഭീഷണി ഉയർത്തുന്ന ഈ ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായണ്ണ ഗ്രാമപഞ്ചായത്തോഫിസിനു മുന്നിൽ നടത്തുന്ന റിലേ സത്യഗ്രഹം 55 ദിവസം പിന്നിട്ടിരിക്കുകയാണ്. തിങ്കളാഴ്​ച നടന്ന സമരത്തിൽ രാജു എട്ടിയിൽ, ജോൺ മറ്റത്തിൽ, സെബാസ്​റ്റ്യൻ വടക്കേകുന്നേൽ എന്നിവർ സംസാരിച്ചു. photo: സ്കൂളിനു ഭീഷണി ഉയർത്തുന്ന പൊറാളി ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കാറ്റുള്ളമല യു.പി സ്കൂൾ വിദ്യാർഥികൾ നടത്തിയ പ്രതിഷേധ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.