ലോട്ടറിവിൽപനക്കാരൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു

ലോട്ടറിവിൽപനക്കാരൻ വാഹനമിടിച്ച് മരിച്ചു കാഞ്ഞങ്ങാട്: ലോട്ടറിവിൽപനക്കാരനായ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. തോയമ്മൽ സ്വദേശി സുധീഷാണ്​ (37) മരിച്ചത്. പരേതരായ കൃഷ്ണൻ-കമലാക്ഷി ദമ്പതികളുടെ മകനാണ്. ഞായറാഴ്ച രാത്രി കൂളിയങ്കാലിൽനിന്ന് കാൽനടയായി തോയമ്മലിലെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി. ഗുരുതര പരിക്കേറ്റ്​ റോഡിൽ കിടന്ന യുവാവിനെ ആറങ്ങാടിയിലെ യൂത്ത് വോയ്​സി​ൻെറ ആംബുലൻസിൻ സിവിൽ ഡിഫൻസ് അംഗം ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധീഷ് വല്യമ്മയുടെ കൂടെയായിരുന്നു താമസം. സഹോദരി: സവിത. പുണെയിൽ നിര്യാതയായി കൂത്തുപറമ്പ്: പുണെ പിംപ്രിയിൽ വെൽമെയ്ഡ് ലോക്ക് കമ്പനി മാനേജിങ്​ ഡയറക്ടർ ധന്വന്തരി നിവാസിൽ എൻ. ദിനേഷ്കുമാറി​ൻെറ ഭാര്യ ബീന ദിനേഷ് (53) പുണെയിൽ നിര്യാതയായി. പിംപ്രി ഗ്ലോബൽ ഇൻറർനാഷനൽ സ്കൂൾ അധ്യാപികയായിരുന്നു. മകൻ: സിദ്ധാർഥ് (സ്വീഡൻ). സഹോദരി: ദീപ ഗിരീഷ്. സംസ്​കാരം പുണെയിൽ നടന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേഷ് നാരായണ​ൻെറ സ​േഹാദരനാണ്​ ദിനേഷ്കുമാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.