നാദാപുരം: സി.പി.എം ഏരിയ സമ്മേളനത്തിന് ചൊവ്വാഴ്ച അരൂരിൽ തുടക്കമാവുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അരൂരിൽ ഇ.വി. കൃഷ്ണൻ നഗറിൽ (ഗ്രാമതീരം ഓഡിറ്റോറിയം) രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിക്കും. ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 144 പേരാണ് പ്രതിനിധികൾ. മുതിർന്ന അംഗം പി.കെ. ബാലൻ പതാക ഉയർത്തും. ജില്ല സെക്രട്ടറി പി. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.പി. കുഞ്ഞികൃഷ്ണൻ, പി. വിശ്വൻ, സി. ഭാസ്കരൻ, എം. മെഹബൂബ്, സംസ്ഥാന കൺട്രോൾ കമീഷൻ അംഗം കെ.കെ. ലതിക, ജില്ല കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, കെ.കെ. ദിനേശൻ, കെ. കൃഷ്ണൻ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി.പി. ചാത്തു, സ്വാഗതസംഘം ചെയർമാൻ കൂടത്താംകണ്ടി സുരേഷ്, പി.കെ. രവീന്ദ്രൻ, സി.എച്ച്. മോഹനൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.