പേരാമ്പ്ര: ബി.എഡ് ഫീസ് അമിതമായി വർധിപ്പിച്ചതോടെ വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കയിൽ. 50 ശതമാനം മെറിറ്റ് സീറ്റിൽ 45,000 രൂപയും 50ശതമാനം മാനേജ്മൻെറ് സീറ്റിൽ 60,000 രൂപയുമാണ് വർധിപ്പിച്ച ഫീസ്. നിലവിൽ മെറിറ്റ്, മാനേജ്മൻെറ് സീറ്റുകൾക്ക് ഓരോ വർഷവും 29,000 രൂപയായിരുന്നു ഫീസ്. പി.ടി.എ ഫണ്ട് ഉൾപ്പെടെ ഇത് 38,000 രൂപ വരെ വാങ്ങുന്ന കോളജുകളും ഉണ്ട്. അങ്ങനെയെങ്കിൽ വർധിപ്പിച്ച ഫീസിനെക്കാൾ കൂടുതൽ തുക നൽകേണ്ട ഗതികേടിലായിരിക്കും വിദ്യാർഥികൾ. കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ രക്ഷാകർത്താക്കൾക്ക് ഇത്രയും വലിയ ഫീസ് താങ്ങാൻ കഴിയാത്തതാണ്. സയൻസ് വിഷയങ്ങൾക്ക് രണ്ടു മുതൽ മൂന്നു ലക്ഷം വരെയാണ് മാനേജ്മെന്‍റ് സീറ്റിൽ കോഴ വാങ്ങുന്നത്. ആർട്സ് വിഷയങ്ങൾക്കും ഒരു ലക്ഷത്തിൽ കൂടുതൽ കോഴ കൊടുക്കണം. കഴിഞ്ഞ രണ്ടു മൂന്നു വർഷത്തിനിടെയാണ് ബി.എഡിന് ആവശ്യക്കാർ വർധിച്ചത്. വിദഗ്ധ സമിതി നിർദേശിച്ച ഫീസ് നേരത്തേ സർക്കാർ തള്ളിയിരുന്നു. ഇതിനെതിരെ മാനേജ്മെന്‍റ് ഹൈകോടതിയെ സമീപിച്ചതോടെയാണ് സർക്കാർ ഉത്തരവ് തള്ളി പുതിയ ഫീസ് വാങ്ങാൻ നിർദേശം നൽകിയത്. സ്വാശ്രയ ബി.എഡ് കോളജുകൾ വിദ്യാർഥികളിൽനിന്ന് അമിതമായ ഫീസ് ഈടാക്കുമ്പോഴും അധ്യാപകർക്ക് മാന്യമായ ശമ്പളം നൽകുന്നില്ലെന്ന പരാതിയും നിലവിലുണ്ട്. എം.എഡ്, നെറ്റ് ഉൾപ്പെടെ ഉയർന്ന യോഗ്യതകൾ ഉണ്ടായിട്ടും ബി.എഡ് കോളജിലെ അധ്യാപകർക്ക് എൽ.പി സ്കൂൾ അധ്യാപകൻെറ ശമ്പളം പോലും ലഭിക്കുന്നില്ല. ഇവരുടെ വേതന-സേവന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന ആവശ്യം വളരെക്കാലമായി ഉയരുന്നുണ്ടെങ്കിലും അധികൃതർ കാര്യക്ഷമമായ ഒരു നടപടിയും കൈക്കൊള്ളുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.