ഇലക്ട്രിക് ഓട്ടോകൾക്ക് ചാർജിങ് പോയൻറും പാർക്കിങ്​ സൗകര്യവും ഏർപ്പെടുത്തണം

വടകര: മുനിസിപ്പാലിറ്റിയിൽ ഇലക്ട്രിക് ഓട്ടോകൾക്ക് പൊതു ചാർജിങ് പോയൻറും മറ്റ്​ ഓട്ടോകളെ പോലെ പാർക്ക് ചെയ്ത് സർവിസ് നടത്താനുള്ള സൗകര്യവും ഒരുക്കണമെന്ന് ഇ- ഓട്ടോ വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പരിസ്ഥിതിപ്രവർത്തകൻ മണലിൽ മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുധീഷ് വടകര അധ്യക്ഷത വഹിച്ചു. ടി.വി. അബ്​ദുൽ സലീം, സജാസ്, സലീം, സിറാജ് ചോറോട്, രാജീവൻ മേപ്പയിൽ, മജീദ് ദിനചന്ദ്രൻ, ധനേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുധീപ് വടകര (പ്രസി), രാജീവൻ, സുരേഷ്ബാബു (വൈസ് പ്രസി), സിറാജ് ചോറോട് (സെക്ര), മജീദ്, ദിനചന്ദ്രൻ (ജോ.സെക്ര), ധനേഷ് (ട്രഷ.). ചിത്രംsaji 5 ഇ- ഓട്ടോ വടകര ഏരിയ സമ്മേളനം പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.