മുക്കം: മലബാർ സമരത്തിൻെറ നൂറാം വാർഷികത്തോടനുബന്ധിച്ച് ചേന്ദമംഗലൂരിൽ ജി.ഐ.ഒ മാഫല മലൈബാർ എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിച്ചു. ജില്ലാ സമിതി അംഗം ഒ. രിസാന ഉദ്ഘാടനംചെയ്തു. മലബാർ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ മുഖ്യമായും ചിത്രീകരിച്ചുകൊണ്ടാണ് പ്രദർശനം ഒരുക്കിയത്. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം പ്രസിഡൻറ് പി.വി. റഹ്മാബി, ടി. ശാകിർ, ജൽവ മെഹർ, മുക്കം മുനിസിപ്പാലിറ്റി കൗൺസിലർമാരായ സാറ കൂടാരം, ഫാത്തിമ കൊടപ്പന തുടങ്ങി നിരവധിയാളുകൾ സന്ദർശിച്ചു. റുഷ്ദ സൈനബ്, ഷംന തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.