കുന്ദമംഗലം: 'ഭക്ഷണത്തിന് പക്ഷമില്ല' മുദ്രാവാക്യമുയർത്തി ഭക്ഷണത്തിൻെറ പേരിൽ ചിലർ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ എ.ഐ.വൈ.എഫ് പുതിയ സ്റ്റാൻഡിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് അഡ്വ. കെ.പി. ബിനൂപ് ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.കെ. ബിജിത്ത്ലാൽ, സി.പി.ഐ ജില്ല കമ്മിറ്റി അംഗം ബാലസുബ്രഹ്മണ്യൻ, ജനാർദനൻ കളരിക്കണ്ടി, വി.കെ. ദിനേശൻ, ആകാശ് ചെറൂപ്പ, ഇ.സി. അജയ്, രമ്യ ചേരിഞ്ചാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.