മെഡി. കോളജ് ആശുപത്രിയിൽ െെപപ്പ് പൊട്ടി ജലവിതരണം മുടങ്ങി

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ െെപപ്പ് പൊട്ടി ജലവിതരണം മുടങ്ങിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കി. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ആശുപത്രിയിലെ വാർഡുകളിലേക്കുള്ള ജലവിതരണം നിലച്ചത്. വാർഡുകളിൽ പ്രധാനമായും കുളിമുറി ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന വെള്ളമാണ് മുടങ്ങിയത്. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന് പിന്നിലുള്ള ടാങ്കിൽനിന്ന് ജലം പുറത്തേക്ക് വരുന്ന പ്രധാന െെപപ്പിലാണ് പൊട്ടലുണ്ടായത്. തുടർന്ന് വാട്ടർ അതോറിറ്റിയുടെ ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചു. മുകളിലെ നിലകളിൽ ഉള്ളവരടക്കം ബക്കറ്റുകളുമായി താഴെ വന്നിട്ടാണ് വെള്ളമെടുത്തത്. വ്യാഴാഴ്ച െെവകീട്ട് നാലിനാണ്​ െെപപ്പിലെ അറ്റകുറ്റപ്പണികൾ നടത്തി ജലവിതരണം പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.