മയക്കുമരുന്നുമായി യുവാക്കൾ അറസ്​റ്റിൽ

കോഴിക്കോട്​: മയക്കുമരന്നുമായി യുവാക്കളെ എക്​സൈസ്​ അറസ്​റ്റ്​ചെയ്​തു. 34 പൊതി ബ്രൗൺഷുഗറുമായി പന്തീരാങ്കാവ്​ സ്വദേശി വടക്കേചെറങ്ങോട്ട്​ എം.വി. ഷിജു, ഒളവണ്ണ സ്വദേശി പൊക്കുന്ന്​ തയ്യിൽത്താഴം സാക്കിർ മൻസിലിൽ മുഹമ്മദ്​ റിജാസ്​ എന്നിവരാണ്​ പിടിയിലായത്​. ചാലപ്പുറം ഭാഗത്ത്​ നടത്തിയ വാഹന പരിശോധനയിലാണ്​ പ്രതികൾ പിടിയിലായത്​. ബ്രൗൺഷുഗർ 2.1 ഗ്രാം ഉണ്ട്​. മുംബൈയിൽനിന്ന്​ ലഹരി വാങ്ങി നഗരത്തിലും സമീപ പ്രദേശങ്ങളിലും വിൽക്കുകയാണ്​ ഇവരു​െട രീതിയെന്നും ലഹരിയുടെ ഉറവിടം സംബന്ധിച്ച്​ എക്​സൈസ്​ സൈബർ വിങ്ങുമായി അന്വേഷിച്ചുവരുകയാ​െണന്നും ഉദ്യോഗസ്​ഥർ അറിയിച്ചു​. പിടികൂടിയ മയക്കുമരുന്നിന്​ വിപണിയിൽ ഒന്നരലക്ഷത്തോളം രൂപ വിലവരും. കോഴിക്കോട്​ ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി പ്രതികളെ റിമാൻഡ്​ ​െചയ്​തു. എക്​സൈസ്​ സർക്കിൾ ഇൻസ്​പെക്​ടർ സി. ശരത്​ ബാബുവി​ൻെറ നേതൃത്വത്തിൽ പ്രിവൻറിവ്​ ഓഫിസർമാരായ അനിൽദത്ത്​ കുമാർ, എം. സജീവൻ, സിവിൽ എക്​സൈസ്​ ഓഫിസർമാരായ കെ. ഗംഗാധരൻ, ടി.വി. റിഷിത്ത്​ കുമാർ, ​എൻ.കെ. യോഗേഷ്​ ചന്ദ്ര, ഡി.എസ്​. ദിലീപ്​കുമാർ, ആർ. രഞ്​ജിത്ത്​, എം.ഒ. റജിൻ, ഡ്രൈവർ എം.എം. ബിനീഷ്​ എന്നിവരടങ്ങിയ സംഘമാണ്​ പ്രതികളെ പിടികൂടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.