എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ധർണ

ബാലുശ്ശേരി: തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി തിരുത്തുക, തൊഴിലുറപ്പിന് ആവശ്യമായ പണം അനുവദിക്കുക, കൂലി 600 രൂപയായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ കോക്കല്ലൂർ പോസ്​റ്റ്​ ഓഫിസിനു മുന്നിൽ ധർണ നടത്തി. സി.പി.എം ബാലുശ്ശേരി ലോക്കൽ സെക്രട്ടറി പി.പി. രവീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു. ഡി.ബി. സബിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി എൻ.പി. നദീഷ്കുമാർ, ഏരിയ കമ്മിറ്റി അംഗം കെ.ബി. ഷേർലി, എൻ. പ്രകാശൻ എന്നിവർ സംസാരിച്ചു. കെ. സഞ്ജീവൻ സ്വാഗതവും എം. ശ്രീജ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.