കോഴിക്കോട്: പാളയത്തെ ഫ്രൂട്ട്സ് കടയിൽ രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ജീവനക്കാരൻെറ മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാവങ്ങാട് പുതിയങ്ങാടി സീതാലയം രതീഷ് (36), ഇൗങ്ങാപ്പുഴ പുതുപ്പാടി പീടിക കുന്നുമ്മൽ സഫ്നാസ് (31) എന്നിവരെയാണ് സബ് ഇൻസ്പെക്ടർ എസ്.എൻ. അഭിഷേകിൻെറ നേതൃത്വത്തിൽ കസബ പൊലീസ് അറസ്റ്റ്ചെയ്തത്. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതികളെ തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളിൽ പിടികൂടുകയുമായിരുന്നു. കവർന്ന മൊബൈൽ ഫോൺ പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. സി.പി.ഒമാരായ എം. മുനീർ, മുഹമ്മദ് സക്കറിയ, ടി.കെ. വിഷ്ണുപ്രഭ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.