Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊബൈൽ മോഷ്​ടാക്കൾ...

മൊബൈൽ മോഷ്​ടാക്കൾ പിടിയിൽ

text_fields
bookmark_border
കോഴിക്കോട്: പാളയത്തെ ഫ്രൂട്ട്സ് കടയിൽ രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ജീവനക്കാര​ൻെറ മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ടുപേർ അറസ്​റ്റിൽ. പാവങ്ങാട് പുതിയങ്ങാടി സീതാലയം രതീഷ് (36), ഇൗങ്ങാപ്പുഴ പുതുപ്പാടി പീടിക കുന്നുമ്മൽ സഫ്നാസ് (31) എന്നിവരെയാണ്​ സബ്​ ഇൻസ്പെക്ടർ എസ്​.എൻ. അഭിഷേകി​ൻെറ നേതൃത്വത്തിൽ കസബ പൊലീസ് അറസ്​റ്റ്​ചെയ്​തത്​. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതികളെ തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളിൽ പിടികൂടുകയുമായിരുന്നു. കവർന്ന മൊബൈൽ ഫോൺ പ്രതികളിൽനിന്ന്​ പൊലീസ് കണ്ടെടുത്തു. സി.പി.ഒമാരായ എം. മുനീർ, മുഹമ്മദ് സക്കറിയ, ടി.കെ. വിഷ്ണുപ്രഭ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story