വടകര: മാഹി പുഴയുടെ അഴിയൂർ ഗ്രാമപഞ്ചായത്തോട് ചേർന്ന വിവിധ ഭാഗങ്ങളിൽ കോഴിമാലിന്യം തള്ളുന്നു. ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ പോതിയോട്ട് അമ്പലം തിരുത്തി പുറത്ത് പുഴയോരത്തും മറ്റുമാണ് രാത്രി കോഴിമാലിന്യം തള്ളുന്നത്. കോഴിമാലിന്യം പുഴയിലൂടെ ഒഴുക്കിവിടുകയും പുഴയോരത്ത് നിക്ഷേപിക്കുകയുമാണ്. കോഴിമാലിന്യം ജീവികൾ സമീപത്തെ ജനവാസ കേന്ദ്രങ്ങളിലും കിണറുകളിൽ കൊണ്ടിടുന്നു. ഇരുട്ടിൻെറ മറവിലാണ് ക്വട്ടേഷൻ സംഘങ്ങൾ ഉൾപ്പെടെ മാലിന്യം തീരത്തും പുഴയിലും തള്ളുന്നതെന്ന് പുഴയോരവാസികൾ പറയുന്നു. പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പുഴയോരം സന്ദർശിച്ചു. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ ഫോട്ടോ സഹിതം പഞ്ചായത്തിൽ വിവരം അറിയിക്കണമെന്ന് അറിയിച്ചു. പൊതു ജലാശയത്തിലോ ജലമാർഗത്തിലോ മാലിന്യം വലിച്ചെറിയുന്നത് കേരള പഞ്ചായത്തീരാജ് നിയമത്തിലെ 219 ടി വകുപ്പ് പ്രകാരം ജാമ്യമില്ല കുറ്റമാണ്. 10,000 മുതൽ 25,000 രൂപവരെ പിഴയും ഒരുവർഷം വരെ തടവും ലഭിക്കാം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ചിത്രംടaji 2 കോഴിമാലിന്യം പുഴയോരത്ത് തള്ളുന്നുവെന്ന പരാതിയിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദിൻെറ നേതൃത്വത്തിൽ മാഹി പുഴയോരം പരിശോധിക്കുന്നു ---
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.