സി.പി.എം ഏരിയ സമ്മേളനം ഏഴു മുതൽ കൂട്ടാലിടയിൽ

ബാലുശ്ശേരി: സി.പി.എം ഏരിയ സമ്മേളനം 7, 8 തീയതികളിൽ കൂട്ടാലിട ടി.കെ. ശ്രീധരൻ നഗറിൽ നടക്കും. പതാകദിനമായ ഒന്നിന് ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർട്ടി മെംബർമാരുടെ വീടുകളിലും പതാക ഉയർത്തും. സമ്മേളനത്തി​‍ൻെറ അനുബന്ധപരിപാടികൾക്ക് തുടക്കമായി. ബുധനാഴ്​ച വൈകീട്ട് ആറിന് കൂട്ടാലിടയിൽ അതുൽ നറുകരയുടെ നേതൃത്വത്തിൽ നാടൻപാട്ട് അരങ്ങേറും. ഒന്ന്​ മുതൽ ഏഴ്​ വരെ സെക്യുലർ യൂത്ത്​ ഫെസ്​റ്റും പുസ്തകോത്സവവും കൂട്ടാലിടയിൽ നടക്കും. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം വി.കെ. സനോജ് ഉദ്​ഘാടനം ചെയ്യും. വ്യാഴാഴ്ച അത്തോളിയിൽ യുവജന സംഗമം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ്​ എസ്. സതീഷും കൂരാച്ചുണ്ടിൽ പ്രവാസി സംഗമം കോഴിക്കോട്​ കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദും ഉദ്​ഘാടനം ചെയ്യും. മൂന്നിന് 'കപട ദേശീയത നായാട്ടിനിറങ്ങുമ്പോൾ' വിഷയത്തിൽ പി.കെ. പ്രേംനാഥ് പ്രഭാഷണം നടത്തും. നാലിന്​ ട്രേഡ് യൂനിയൻ സംഗമവും പ്രഭാഷണവും 5, 6 തീയതികളിൽ പനങ്ങാട് നോർത്തിൽ വോളിബാൾ ടൂർണമൻെറും അരങ്ങേറും. ആറിന് കൂട്ടാലിടയിൽ മഹിള സംഗമത്തിൽ സി.എസ്. സുജാത, കാനത്തിൽ ജമീല എം.എൽ.എ, കെ.കെ. ലതിക, രഹന സബീന എന്നിവർ സംബന്ധിക്കും. 'വർഗീയ ഫാഷിസ്​റ്റ്​ ഭീകരതയുടെ ഏഴ് വർഷങ്ങൾ 'വിഷയത്തിൽ എം. ഗിരീഷ് സംസാരിക്കും. ഏഴിന്​ അലോഷിയുടെ ഗസൽ. ടി.പി. രാമകൃഷ്ണൻ എം.എൽ.എ , മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എ. പ്രദീപ്കുമാർ എന്നിവർ ഏരിയ സമ്മേളനത്തിൽ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ, സി.എച്ച്. സുരേഷ്, ടി.കെ. സുമേഷ്, ടി. ഷാജു എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.