കണ്ണൂര്‍ വിമാനത്താവളത്തിൽ ആരോഗ്യവകുപ്പിൻെറ പ്രത്യേക ഡെസ്‌ക് മട്ടന്നൂര്‍: പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ആഫ്രിക്കയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക ഒരുക്കങ്ങള്‍ ആരംഭിച്ചു. യാത്രികര്‍ക്ക് നിർദേശങ്ങള്‍ നല്‍കാനായി വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പിൻെറ ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. രാജ്യാന്തര-ആഭ്യന്തര അറൈവല്‍ കേന്ദ്രങ്ങളിലാണ് ആരോഗ്യവകുപ്പ് ഹെല്‍ത്ത് െഡസ്‌ക് പ്രവര്‍ത്തിക്കുന്നത്. മാസ്‌ക്, സാനിറ്റൈസര്‍, ശാരീരിക അകലം തുടങ്ങിയ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തും. യാത്രക്കാരുടെ ക്വാറൻറീന്‍ സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കും. രാജ്യാന്തര യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയ 11 രാജ്യങ്ങളില്‍നിന്നുള്ള യാത്രികര്‍ നിലവില്‍ കണ്ണൂരില്‍ വന്നുതുടങ്ങിയിട്ടില്ല. പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന ബാധകമാണ്. നിലവില്‍ ഒക്ടോബര്‍ 26ന് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് പരിശോധന നടത്തുന്നത്. പുറപ്പെടുന്ന രാജ്യത്തുനിന്നുള്ള കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം യാത്രികരുടെ പക്കലുണ്ടെങ്കിലും ആരോഗ്യവകുപ്പ് പരിശോധന നടത്തും. പരിശോധനയില്‍ കോവിഡ് പോസിറ്റിവ് ആയാല്‍ അവരെ ഉടന്‍ വിവരമറിയിച്ച് റൂം ക്വാറൻറീന്‍ നിർദേശിക്കും. ദിനംപ്രതി ശരാശരി 1500 പേരാണ് മറ്റു രാജ്യങ്ങളില്‍നിന്ന് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.