കൽപറ്റ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൽപറ്റയിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ടി. സിദ്ദീഖിനെ തോൽപിക്കാൻ വയനാട് മുസ്ലിം ലീഗിലെ ഒരുവിഭാഗവും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും ഗൂഢാലോചന നടത്തിയെന്ന് എം.എസ്.എഫ് നേതാവ് ആരോപിച്ചു. എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറും മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗവുമായിരുന്ന പി.പി. ഷൈജൽ ആണ് വാർത്തസമ്മേളനത്തിൽ ആരോപണമുന്നയിച്ചത്. സിദ്ദീഖിൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാതിരിക്കാൻ തനിക്ക് 50,000 രൂപ ലീഗ് ജില്ല കമ്മിറ്റി ഭാരവാഹി വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവർക്ക് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിൻെറ പിന്തുണ ഉണ്ടായിരുന്നുവെന്നും ഷൈജൽ ആരോപിച്ചു. ജില്ലക്ക് പുറത്തുനിന്നുള്ളയാളെ വയനാട്ടിലെ ആകെയുള്ള ജനറൽ സീറ്റിൽ സ്ഥാനാർഥിയാക്കിയപ്പോൾ കോൺഗ്രസിൽ അന്ന് ശക്തമായ എതിർപ്പുയർന്നിരുന്നു. തുടർച്ചയായി കൽപറ്റ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടാൽ, അടുത്ത തവണ യു.ഡി.എഫിൽ സീറ്റ് ലീഗിന് വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗം സിദ്ദീഖിനെതിരെ പ്രവർത്തിച്ചതെന്ന് ഷൈജൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.