കോഴിക്കോട്: പുതിയ പി.ജി പ്രവേശന നടപടികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പി.ജി ഡോക്ടർമാർ ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിക്കും. പുതിയ ബാച്ചിൻെറ കൗൺസലിങ് നീണ്ടുപോകുന്നതോടെ ഡോക്ടർമാരുടെ കുറവ് ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലും ആറു മാസത്തിലേറെയായിട്ടും പരീക്ഷകൾ നടക്കാത്തതിലും പ്രതിഷേധിച്ചാണ് ഒ.പി ബഹിഷ്‌കരണം. ആറു മാസമായി നടക്കാത്ത പി.ജി കൗൺസലിങ് സുപ്രീംകോടതി നാലാഴ്ചകൂടി നീട്ടിയതിൽ പ്രതിഷേധിച്ച് രാജ്യത്തൊട്ടാകെ മെഡിക്കൽ പി.ജി ഡോക്ടർമാർ ഒരാഴ്ചയായി സമരത്തിലാണ്. ബുധനാഴ്ചത്തെ ബഹിഷ്‌കരണത്തിൽനിന്ന് അത്യാഹിത വിഭാഗം, ഐ.സി.യു, ലേബർ ഡ്യൂട്ടി തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. തുടർന്ന് ഡി.എം.ഇ തലത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കേരള മെഡിക്കൽ പി.ജി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.