കോഴിക്കോട്: ഫാഷിസ്റ്റ് സര്‍ക്കാര്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെന്ന് എസ്.ഡി.പി.ഐ പ്രഥമ പ്രസിഡൻറ് ഇ. അബൂബക്കര്‍. എസ്.ഡി.പി.ഐ ദേശീയ നേതാക്കള്‍ക്ക് സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ തകര്‍ക്കുന്ന ഫാഷിസത്തെ ചെറുക്കാന്‍ പാർട്ടിക്ക് സാധിക്കണം. സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട മലയാളികളായ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി, ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ മജീദ് ഫൈസി, സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, പ്രവര്‍ത്തകസമിതി അംഗങ്ങളായ പ്രഫ. പി. കോയ, സി.പി.എ. ലത്തീഫ്, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പിഴ അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, അഡ്വ. കെ.പി. മുഹമ്മദ് ശരീഫ്, പി.പി. മൊയ്തീന്‍ കുഞ്ഞ് എന്നിവർക്കാണ് സ്വീകരണം നല്‍കിയത്. എ. വാസു, പി.കെ. ഉസ്മാന്‍, അജ്മല്‍ ഇസ്മായില്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി. ജമീല വയനാട്, കെ.കെ. അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ, പി.ആര്‍. സിയാദ്, കെ.എസ്. ഷാന്‍, ബീരാന്‍കുട്ടി കോയിസ്സന്‍, മുസ്തഫ കൊമ്മേരി, എന്‍.കെ. റഷീദ് ഉമരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.