സൗദി യാത്രാവിലക്ക്​ നീക്കി; മൂന്നാം ഡോസ്​ വാക്​സിൻ ആവശ്യപ്പെടുന്ന ഹരജി തീർപ്പാക്കി

കൊച്ചി: ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്ക് സൗദി നീക്കിയതോടെ രണ്ട്​ ഡോസ്​ കോവാക്​സിനെടുത്തയാൾക്ക്​ മൂന്നാം ഡോസ്​ വാക്​സിനില്ലാതെ യാത്രക്ക്​ അനുമതി. ജോലിസ്ഥലത്തേക്ക്​ പോകാൻ മൂന്നാംഡോസായി കോവിഷീൽഡ്​ വാക്സിൻ നൽകാൻ നിർദേശിക്കണമെന്ന പ്രവാസിയുടെ ഹരജി ഹൈകോടതി തീർപ്പാക്കി. കണ്ണൂർ സ്വദേശി ഗിരികുമാർ നൽകിയ ഹരജിയിലെ തുടർ നടപടികളാണ്​ ജസ്​റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അവസാനിപ്പിച്ചത്. കോവിഡ് രണ്ടാംതരംഗത്തിൻെറ തുടക്കത്തിൽ കേരളത്തിലേക്ക് മടങ്ങിയെത്തിയ ഹരജിക്കാരൻ കോവാക്‌സിൻ രണ്ടു ഡോസും എടുത്തിരുന്നു. പിന്നീടാണ് സൗദിയിൽ കോവാക്സിന് അംഗീകാരമില്ലെന്ന് അറിഞ്ഞത്. ഈ സാഹചര്യത്തിൽ മൂന്നാം ഡോസായി കോവിഷീൽഡ് നൽകാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹരജി നൽകിയത്​. അന്താരാഷ്​​്ട്ര തലത്തിൽ കോവാക്​സിന്​ അംഗീകാരമില്ലാത്തതിനാൽ ജോലി നഷ്​ടപ്പെട്ട വിദേശ ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാറിന്​ ഉത്തരവാദിത്തമില്ലേയെന്ന് കോടതി ആരാഞ്ഞിരുന്നു. ചൊവ്വാഴ്​ച ഹരജി പരിഗണിക്കവെയാണ്​ യാത്ര നിയന്ത്രണം സൗദി നീക്കിയ കാര്യം ഹരജിക്കാരൻതന്നെ കോടതിയെ അറിയിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.