ഒമിക്രോൺ: ദക്ഷിണാഫ്രിക്കൻ പൗരൻ രാജ്യം വിട്ടതിൽ അന്വേഷണം

നി​രീ​ക്ഷ​ണ​ത്തി​നി​ടെ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യ​തി​ൽ ദു​രൂ​ഹ​ത ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ പ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ കാ​ണാ​നി​ല്ല ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ര​ണ്ടു​പേ​ർ​ക്ക് കൊ​റോ​ണ​യു​ടെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​തി​ന് പി​റ​കെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​ൻ രാ​ജ്യം വി​ട്ട​തി​ൽ വി​വാ​ദം. ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ പ​രി​ശോ​ധ​ന വ​രും​മു​മ്പ് ത​ന്നെ ന​വം​ബ​ർ 27ന് 66​കാ​ര​ൻ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ദു​ബൈ വ​ഴി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് പോ​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ​ർ​ക്കാ​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യാ​ണ് നി​ഗ​മ​നം. ബം​ഗ​ളൂ​രു വ​സ​ന്ത് ന​ഗ​റി​ലെ ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ജൊ​ഹാ​ന​സ് ബെ​ർ​ഗ് ആ​സ്ഥാ​ന​മാ​യു​ള്ള ഫാ​ർ​മ​സി ക​മ്പ​നി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​യ 66കാ​ര​ന് സ്വ​കാ​ര്യ ലാ​ബി​ൽ​നി​ന്ന്​ കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. ഇ​യാ​ൾ രാ​ജ്യം വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ഗ്രൗ​ണ്ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ബി.​ബി.​എം.​പി ന​ൽ​കി​യ പ​രാ​തി​യി​ൽ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ക​മ​ൽ പ​ന്തിൻെറ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.