Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2021 11:59 PM GMT Updated On
date_range 3 Dec 2021 11:59 PM GMTഒമിക്രോൺ: ദക്ഷിണാഫ്രിക്കൻ പൗരൻ രാജ്യം വിട്ടതിൽ അന്വേഷണം
text_fieldsbookmark_border
നിരീക്ഷണത്തിനിടെ നെഗറ്റിവ് സർട്ടിഫിക്കറ്റ് നേടിയതിൽ ദുരൂഹത ബംഗളൂരുവിലെത്തിയ പത്ത് ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കാണാനില്ല ബംഗളൂരു: രാജ്യത്ത് ആദ്യമായി രണ്ടുപേർക്ക് കൊറോണയുടെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതിന് പിറകെ ദക്ഷിണാഫ്രിക്കൻ പൗരൻ രാജ്യം വിട്ടതിൽ വിവാദം. ജനിതക ശ്രേണീകരണ പരിശോധന വരുംമുമ്പ് തന്നെ നവംബർ 27ന് 66കാരൻ ബംഗളൂരുവിൽനിന്ന് ദുബൈ വഴി ദക്ഷിണാഫ്രിക്കയിലേക്ക് പോയ സംഭവം വിവാദമായതോടെ സർക്കാർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് നിഗമനം. ബംഗളൂരു വസന്ത് നഗറിലെ നക്ഷത്ര ഹോട്ടലിൽ നിരീക്ഷണത്തിലിരിക്കെ ജൊഹാനസ് ബെർഗ് ആസ്ഥാനമായുള്ള ഫാർമസി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ 66കാരന് സ്വകാര്യ ലാബിൽനിന്ന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിച്ചതിലും ദുരൂഹതയുണ്ട്. ഇയാൾ രാജ്യം വിട്ടതുമായി ബന്ധപ്പെട്ട് ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനിൽ ബി.ബി.എം.പി നൽകിയ പരാതിയിൽ സിറ്റി പൊലീസ് കമീഷണർ കമൽ പന്തിൻെറ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story