കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ; നാലു മലയാളികൾ പിടിയിൽ

185 അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​യി നി​ക്ഷേ​പി​ച്ച​ത് 31.5 കോ​ടി ബം​ഗ​ളൂ​രു: കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന സം​ഘ​ത്തി​ലെ നാ​ലു മ​ല​യാ​ളി​ക​ൾ അ​റ​സ്​​റ്റി​ൽ. ക​ണ​ക്കി​ൽ​പെ​ടാ​ത്ത പ​ണം നി​ക്ഷേ​പി​ക്കാ​ൻ എ.​ടി.​എ​മ്മി​ൽ വ​ടി​വാ​ളു​മാ​യി എ​ത്തി​യ ആ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ച്​ പു​ട്ട​നെ​ഹ​ള്ളി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ കൂ​ടി പി​ടി​കൂ​ടി. ജെ.​പി ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് സാ​ഹി​ൽ, ഫൈ​സ​ൽ, ഫ​സ​ൽ, അ​ബ്​​ദു​ൽ മ​നാ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. താ​മ​സ​സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പെ​ടാ​ത്ത 20.15 ല​ക്ഷം രൂ​പ​യും വി​വി​ധ ബാ​ങ്കു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ച്ച​തിൻെറ 2,656 സ്ലി​പ്പു​ക​ളും നോ​ട്ടെ​ണ്ണ​ൽ ഉ​പ​ക​ര​ണ​വും ക​ണ്ടെ​ടു​ത്തു. കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ സം​ഘ​ത്തിൻെറ ഭാ​ഗ​മാ​ണി​വ​രെ​ന്ന് ഡി.​സി.​പി ഹ​രി​ഷ് പാ​ണ്ഡെ പ​റ​ഞ്ഞു. ക​ണ​ക്കി​ൽ​പെ​ടാ​ത്ത പ​ണം അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച്​ വെ​ളു​പ്പി​ക്കു​ക​യാ​ണ് രീ​തി. 185 അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 31.5 കോ​ടി നി​ക്ഷേ​പി​ച്ചെ​ന്നും 2,656 അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​രം ല​ഭി​ച്ച​തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ര​ഗ​ന​ഹ​ള്ളി​യി​ലെ എ.​ടി.​എ​മ്മി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ മു​ഹ​മ്മ​ദ് സാ​ഹി​ൽ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തി​റ​ങ്ങി​യി​ല്ല. ഇ​തി​നി​ടെ എ.​ടി.​എ​മ്മി​ലെ​ത്തി​യ ബി​സി​ന​സു​കാ​ര​നാ​യ ടി.​എ​സ് വെ​ങ്ക​ടേ​ഷ് കാ​ര്യം തി​ര​ക്കി. ഇ​തി​നി​ടെ സാ​ഹി​ലിൻെറ കൈ​വ​ശം വ​ടി​വാ​ൾ ക​ണ്ടു. ഇ​തോ​ടെ വെ​ങ്കി​ടേ​ഷ് നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചു. നാ​ട്ടു​കാ​ർ​ക്കു​നേ​രെ വ​ടി​വാ​ൾ വീ​ശി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലു ഫ​ലം ക​ണ്ടി​ല്ല. തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി പി​ടി​കൂ​ടി. സാ​ഹി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളുെ​ട അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​റ്റു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ജെ.​പി.​ന​ഗ​റി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് ഇ​ട​പാ​ടു​കാ​ർ പ​ണം ന​ൽ​കി​യി​രു​ന്ന​ത്. നി​ക്ഷേ​പി​ക്കേ​ണ്ട അ​ക്കൗ​ണ്ട് വി​വ​ര​വും തു​ക​യും സം​ബ​ന്ധി​ച്ച വി​വ​രം വാ​ട്സ് ആ​പ്പ് വ​ഴി ന​ൽ​കും. അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ച്ചാ​ൽ മാ​സ​ത്തി​ൽ 60,000 രൂ​പ ക​മീ​ഷ​നാ​യി ല​ഭി​ക്കും. മ​റ്റൊ​രാ​ളു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന്​ പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി. 25ല​ധി​കം ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് പ​ണം നി​ക്ഷേ​പി​ച്ച​ത്. -സ്വ​ന്തം ലേ​ഖ​ക​ൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.