Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:00 AM GMT Updated On
date_range 4 Dec 2021 12:00 AM GMTകോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ; നാലു മലയാളികൾ പിടിയിൽ
text_fieldsbookmark_border
185 അക്കൗണ്ടുകളിലേക്കായി നിക്ഷേപിച്ചത് 31.5 കോടി ബംഗളൂരു: കോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്ന അന്തർ സംസ്ഥാന സംഘത്തിലെ നാലു മലയാളികൾ അറസ്റ്റിൽ. കണക്കിൽപെടാത്ത പണം നിക്ഷേപിക്കാൻ എ.ടി.എമ്മിൽ വടിവാളുമായി എത്തിയ ആളെ നാട്ടുകാർ പിടികൂടിയതോടെയാണ് സംഘത്തെക്കുറിച്ച് പുട്ടനെഹള്ളി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ മൂന്നുപേരെ കൂടി പിടികൂടി. ജെ.പി നഗറിൽ താമസിക്കുന്ന മുഹമ്മദ് സാഹിൽ, ഫൈസൽ, ഫസൽ, അബ്ദുൽ മനാസ് എന്നിവരാണ് അറസ്റ്റിലായത്. താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 20.15 ലക്ഷം രൂപയും വിവിധ ബാങ്കുകളിൽ പണം നിക്ഷേപിച്ചതിൻെറ 2,656 സ്ലിപ്പുകളും നോട്ടെണ്ണൽ ഉപകരണവും കണ്ടെടുത്തു. കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ സംഘത്തിൻെറ ഭാഗമാണിവരെന്ന് ഡി.സി.പി ഹരിഷ് പാണ്ഡെ പറഞ്ഞു. കണക്കിൽപെടാത്ത പണം അക്കൗണ്ടിൽ നിക്ഷേപിച്ച് വെളുപ്പിക്കുകയാണ് രീതി. 185 അക്കൗണ്ടുകളിലായി 31.5 കോടി നിക്ഷേപിച്ചെന്നും 2,656 അക്കൗണ്ടുകളുടെ വിവരം ലഭിച്ചതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജരഗനഹള്ളിയിലെ എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയ മുഹമ്മദ് സാഹിൽ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. ഇതിനിടെ എ.ടി.എമ്മിലെത്തിയ ബിസിനസുകാരനായ ടി.എസ് വെങ്കടേഷ് കാര്യം തിരക്കി. ഇതിനിടെ സാഹിലിൻെറ കൈവശം വടിവാൾ കണ്ടു. ഇതോടെ വെങ്കിടേഷ് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർക്കുനേരെ വടിവാൾ വീശി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലു ഫലം കണ്ടില്ല. തുടർന്ന് പൊലീസെത്തി പിടികൂടി. സാഹിൽനിന്നുള്ള വിവരങ്ങളുെട അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്. ജെ.പി.നഗറിലെ വീട്ടിലെത്തിയാണ് ഇടപാടുകാർ പണം നൽകിയിരുന്നത്. നിക്ഷേപിക്കേണ്ട അക്കൗണ്ട് വിവരവും തുകയും സംബന്ധിച്ച വിവരം വാട്സ് ആപ്പ് വഴി നൽകും. അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചാൽ മാസത്തിൽ 60,000 രൂപ കമീഷനായി ലഭിക്കും. മറ്റൊരാളുടെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രതികൾ മൊഴി നൽകി. 25ലധികം ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story