മലയാളി വിചാരണത്തടവുകാരെപ്പറ്റിയുള്ള ലഘുലേഖ പുറത്തിറങ്ങി

കോഴിക്കോട്​: കേരളത്തിനുപുറത്ത്​ വിചാരണത്തടവനുഭവിക്കുന്നവരുടെ വിവരങ്ങളടങ്ങിയ ലഘുലേഖ മനുഷ്യാവകാശ പ്രവർത്തകൻ എ.വാസു തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ്​ കാപ്പ​‍ൻെറ ഭാര്യ റൈഹാനത്ത്​ സിദ്ദീഖിന്​ നൽകി പ്രകാശനം ചെയ്​തു. തടവിലുള്ളവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മലയാളി വിചാരണത്തടവുകാരുടെ മോചന സമിതി ആഭിമുഖ്യത്തിലാണ്​ ലഘുലേഖ തയാറാക്കിയത്​. സവർണ ഭരണകൂടം കേരളത്തെ ഭീകരരുടെ താവളമാക്കി ചിത്രീകരിക്കുകയാണെന്ന്​ എ.വാസു പറഞ്ഞു. കുറ്റമെന്തെന്നറിയാതെയും ചാർജ്​ ഷീറ്റ്​ നൽകാതെയും സിദ്ദീഖ്​ കാപ്പ​‍ൻെറ തടവ്​ അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണെന്ന്​ റൈഹാനത്ത്​ സിദ്ദീഖ്​ പറഞ്ഞു. ഭോപാൽ ജയിലിൽ കഴിയുന്ന സഹോദരങ്ങളായ ശിബിലി, ശാദുലി, ആലുവയിലെ അൻസാർ, കോയമ്പത്തൂർ ജയിലിലെ അനൂപ്​ മാത്യു ജോർജ്​, പരപ്പന അഗ്രഹാരയിലെ സകരിയ, മഥുര ജയിലിലെ സിദ്ദീഖ്​ കാപ്പൻ, റഊഫ്​ ഷെരീഫ്​, ബംഗളൂരു നഗരത്തിൽ കഴിയുന്ന അബ്​ദുന്നാസിർ മഅ്​ദനി, മുംബൈ തലോജ ജയിലിലെ പ്രഫ.ഹാനി ബാബു, റോണ വിൽസൺ, ലഖ്​നോ ജയിലിലെ അൻഷാദ്​ ബദറുദ്ദീൻ, ഫിറോസ്​ ഖാൻ എന്നിവരുടെ വിവരങ്ങളാണ്​ ലഘുലേഖയിലുള്ളത്​. ശ്രീജ നെയ്യാറ്റിൻകര, റെനി ഐലിൻ എന്നിവരും പ്രസ്​ ക്ലബിൽ പ്രകാശനച്ചടങ്ങിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.