Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:01 AM GMT Updated On
date_range 4 Dec 2021 12:01 AM GMTമലയാളി വിചാരണത്തടവുകാരെപ്പറ്റിയുള്ള ലഘുലേഖ പുറത്തിറങ്ങി
text_fieldsbookmark_border
കോഴിക്കോട്: കേരളത്തിനുപുറത്ത് വിചാരണത്തടവനുഭവിക്കുന്നവരുടെ വിവരങ്ങളടങ്ങിയ ലഘുലേഖ മനുഷ്യാവകാശ പ്രവർത്തകൻ എ.വാസു തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻെറ ഭാര്യ റൈഹാനത്ത് സിദ്ദീഖിന് നൽകി പ്രകാശനം ചെയ്തു. തടവിലുള്ളവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മലയാളി വിചാരണത്തടവുകാരുടെ മോചന സമിതി ആഭിമുഖ്യത്തിലാണ് ലഘുലേഖ തയാറാക്കിയത്. സവർണ ഭരണകൂടം കേരളത്തെ ഭീകരരുടെ താവളമാക്കി ചിത്രീകരിക്കുകയാണെന്ന് എ.വാസു പറഞ്ഞു. കുറ്റമെന്തെന്നറിയാതെയും ചാർജ് ഷീറ്റ് നൽകാതെയും സിദ്ദീഖ് കാപ്പൻെറ തടവ് അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണെന്ന് റൈഹാനത്ത് സിദ്ദീഖ് പറഞ്ഞു. ഭോപാൽ ജയിലിൽ കഴിയുന്ന സഹോദരങ്ങളായ ശിബിലി, ശാദുലി, ആലുവയിലെ അൻസാർ, കോയമ്പത്തൂർ ജയിലിലെ അനൂപ് മാത്യു ജോർജ്, പരപ്പന അഗ്രഹാരയിലെ സകരിയ, മഥുര ജയിലിലെ സിദ്ദീഖ് കാപ്പൻ, റഊഫ് ഷെരീഫ്, ബംഗളൂരു നഗരത്തിൽ കഴിയുന്ന അബ്ദുന്നാസിർ മഅ്ദനി, മുംബൈ തലോജ ജയിലിലെ പ്രഫ.ഹാനി ബാബു, റോണ വിൽസൺ, ലഖ്നോ ജയിലിലെ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരുടെ വിവരങ്ങളാണ് ലഘുലേഖയിലുള്ളത്. ശ്രീജ നെയ്യാറ്റിൻകര, റെനി ഐലിൻ എന്നിവരും പ്രസ് ക്ലബിൽ പ്രകാശനച്ചടങ്ങിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story