കെ റെയിൽ അസത്യങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടുകൊണ്ടുപോകുന്ന പദ്ധതി -സി.ആർ. നീലകണ്ഠൻ

വടകര: സത്യങ്ങൾ മറച്ചുവെച്ച് അസത്യങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന പദ്ധതിയാണ് കെ റെയിൽ പദ്ധതിയെന്ന് സി.ആർ നീലകണ്ഠൻ. ചോറോട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന 24 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ റെയിൽ വിരുദ്ധ ജനകീയ സമിതി ചെയർമാൻ സി. നിജിൻ അധ്യക്ഷത വഹിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ, സതീശൻ കുരിയാടി, ശ്യാംരാജ്, ഒ.കെ കുഞ്ഞബ്​ദുല്ല, മുസ്തഫ മുട്ടുങ്ങൽ, വി.എ. ബാലകൃഷ്ണൻ, എം.പി. ജയൻ, കെ. രതീശൻ, റാസിഖ് അബ്​ദുല്ല, എൻ.ടി.കെ. സിറാജ്, മുസ്തഫ എന്നിവർ സംബന്ധിച്ചു. കെ.ജയരാജൻ സ്വാഗതവും ആർ.കെ. രമേഷ് ബാബു നന്ദിയും പറഞ്ഞു. ചിത്രം ചോറോട് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന 24 മണിക്കൂർ നിരാഹാര സമരം സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു Saji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.