Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:05 AM GMT Updated On
date_range 10 Dec 2021 12:05 AM GMTകെ റെയിൽ അസത്യങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടുകൊണ്ടുപോകുന്ന പദ്ധതി -സി.ആർ. നീലകണ്ഠൻ
text_fieldsbookmark_border
വടകര: സത്യങ്ങൾ മറച്ചുവെച്ച് അസത്യങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന പദ്ധതിയാണ് കെ റെയിൽ പദ്ധതിയെന്ന് സി.ആർ നീലകണ്ഠൻ. ചോറോട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന 24 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ റെയിൽ വിരുദ്ധ ജനകീയ സമിതി ചെയർമാൻ സി. നിജിൻ അധ്യക്ഷത വഹിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ, സതീശൻ കുരിയാടി, ശ്യാംരാജ്, ഒ.കെ കുഞ്ഞബ്ദുല്ല, മുസ്തഫ മുട്ടുങ്ങൽ, വി.എ. ബാലകൃഷ്ണൻ, എം.പി. ജയൻ, കെ. രതീശൻ, റാസിഖ് അബ്ദുല്ല, എൻ.ടി.കെ. സിറാജ്, മുസ്തഫ എന്നിവർ സംബന്ധിച്ചു. കെ.ജയരാജൻ സ്വാഗതവും ആർ.കെ. രമേഷ് ബാബു നന്ദിയും പറഞ്ഞു. ചിത്രം ചോറോട് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന 24 മണിക്കൂർ നിരാഹാര സമരം സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു Saji
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story