കല്പറ്റ: കൈനാട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. മേപ്പാടി വിത്തുകാട് കോളനിയിലെ കല്ലിവളപ്പില്‍ ഗിരീഷിൻെറയും ശ്രീദേവിയുടെയും മകന് വിഷ്ണു (20), മംഗളത്തൊടിയില്‍ പരേതനായ ശശികുമാറിൻെറയും ശോഭിനിയുടെയും മകന് ഷിബിത്ത്കുമാര് (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇരുവരേയും കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൈനാട്ടിയിലെ എന്‍ഫോഴ്സ്മൻെറ് ആര്.ടി.ഒ ഓഫിസിന് സമീപത്തുവെച്ച്, മാനന്തവാടി ഭാഗത്തുനിന്ന് കല്പറ്റയിലേക്കു വരുകയായിരുന്ന ടൈൽ പണിക്കാരായ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് എതിരെ വന്ന കാറിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹം കല്പറ്റ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പൊലീസിൻെറ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വൈത്തിരി താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഷിജിത്ത്കുമാര്‍, ഷജിത്ത്കുമാര്‍ എന്നിവരാണ് ഷിബിത്തിൻെറ സഹോദരങ്ങള്‍. ജിഷ്ണു, അര്ജുന് എന്നിവരാണ് വിഷ്ണുവിൻെറ സഹോദരങ്ങള്‍. THUWDG Shibith kumar ഷിബിത്ത് കുമാർ THUWDG Vishnu വിഷ്ണു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.