ദേശീയപാത സ്ഥലമെടുപ്പ്: കുടിയൊഴിപ്പിക്കൽ അനുവദിക്കില്ല

വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വീടും, കച്ചവട സ്ഥാപനങ്ങളും നഷ്​ടപ്പെട്ടവർക്കുള്ള പുനരധിവാസവും, നഷ്​ടപരിഹാരം നൽകുക, വില നിർണയത്തിലെ അപാകതകൾ പരിഹരിക്കുക, സാൽവേഷൻ ചാർജ് മടക്കി നൽകുക തുടങ്ങിയ ഹൈകോടതി വിധി നടപ്പാക്കാതെ കുടിയൊഴിപ്പിക്കൽ അനുവദിക്കില്ലെന്ന് ദേശീയപാത കർമസമിതി ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ സി.വി. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. നൗഷാദ്‌ വെന്നിയൂർ, എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, അബു തിക്കോടി, കെ. കുഞ്ഞിരാമന്‍, പി. സുരേഷ്, പി.പി. ബൈജു, അഹമ്മദ് വടകര, പി. സുരേഷ്, പി. ബാബുരാജ്, രവി അമ്പാടി, ശ്രീധരൻ പൂക്കാട്, പി. പ്രകാശ് കുമാർ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.