ഗുണ്ടകളെ പിടികൂടിയ എട്ടു പൊലീസുകാർക്ക് ഗുഡ് സർവിസ് എൻട്രി

നാദാപുരം: കടമേരിയിലെ ഗുണ്ട ആക്രമണസംഘത്തിലെ പ്രതികളെ അറസ്​റ്റു ചെയ്ത നാദാപുരം സ്​റ്റേഷനിലെ എട്ടു പൊലീസുകാർക്ക് ജില്ല പൊലീസ് സൂപ്രണ്ടി‍ൻെറ ആദരവ്. സ്​റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലി, എ.എസ്.ഐ മനോജ്കുമാർ രാമത്ത്, സി.പി.ഒമാരായ വി.വി. ഷാജി, സന്തോഷ് മലയിൽ, സുധീഷ്, പ്രദീപ് കുമാർ, എം.എസ്​.പിയിലെ വി.ടി. ഷിജിൻ, ആർ.എം. അശ്വന്ത് എന്നിവരാണ് ഗുഡ് സർവിസ് എൻട്രി ആദരവിന്​ അർഹരായത്. സഅദ്, ചാണ്ടി ഷമീം, താലിബാൻ നൗഫൽ, നൗഫൽ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘം കഴിഞ്ഞ മാസം 25 നാണ് കടമേരിയിലെ പാറേമ്മൽ നിയാസി‍ൻെറ വീട്ടിൽ കയറി ആക്രമണം നടത്തിയത്. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്​ തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. കണ്ണൂരിലെ കുപ്രസിദ്ധ ക്രിമിനലുകളായ ഇവരെ പിടികൂടാൻ കണ്ണൂർ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് കടമേരി സംഭവത്തി‍ൻെറ അന്വേഷണം ഏറ്റെടുത്ത നാദാപുരം പൊലീസ് സംഘം അതി സാഹസികമായി കണ്ണൂരിലെ ഇവരുടെ കേന്ദ്രത്തിൽ നിന്നും പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.