Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:02 AM GMT Updated On
date_range 16 Dec 2021 12:02 AM GMTഗുണ്ടകളെ പിടികൂടിയ എട്ടു പൊലീസുകാർക്ക് ഗുഡ് സർവിസ് എൻട്രി
text_fieldsbookmark_border
നാദാപുരം: കടമേരിയിലെ ഗുണ്ട ആക്രമണസംഘത്തിലെ പ്രതികളെ അറസ്റ്റു ചെയ്ത നാദാപുരം സ്റ്റേഷനിലെ എട്ടു പൊലീസുകാർക്ക് ജില്ല പൊലീസ് സൂപ്രണ്ടിൻെറ ആദരവ്. സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലി, എ.എസ്.ഐ മനോജ്കുമാർ രാമത്ത്, സി.പി.ഒമാരായ വി.വി. ഷാജി, സന്തോഷ് മലയിൽ, സുധീഷ്, പ്രദീപ് കുമാർ, എം.എസ്.പിയിലെ വി.ടി. ഷിജിൻ, ആർ.എം. അശ്വന്ത് എന്നിവരാണ് ഗുഡ് സർവിസ് എൻട്രി ആദരവിന് അർഹരായത്. സഅദ്, ചാണ്ടി ഷമീം, താലിബാൻ നൗഫൽ, നൗഫൽ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘം കഴിഞ്ഞ മാസം 25 നാണ് കടമേരിയിലെ പാറേമ്മൽ നിയാസിൻെറ വീട്ടിൽ കയറി ആക്രമണം നടത്തിയത്. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. കണ്ണൂരിലെ കുപ്രസിദ്ധ ക്രിമിനലുകളായ ഇവരെ പിടികൂടാൻ കണ്ണൂർ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് കടമേരി സംഭവത്തിൻെറ അന്വേഷണം ഏറ്റെടുത്ത നാദാപുരം പൊലീസ് സംഘം അതി സാഹസികമായി കണ്ണൂരിലെ ഇവരുടെ കേന്ദ്രത്തിൽ നിന്നും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story