പ്രകൃതി വിരുദ്ധ പീഡനം: പ്രതിയെ അറസ്​റ്റ്​ ചെയ്തു

ബേപ്പൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ ബേപ്പൂർ പൊലീസ് അറസ്​റ്റ്​ ചെയ്തു. ചാലിയത്തെ പടിഞ്ഞാറയിൽ ഹൗസിൽ ഹനീഫയാണ് (42) പിടിയിലായത്. മതപഠന ക്ലാസിൽ ധരിക്കാൻ പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭനത്തിലൂടെ കൂട്ടിക്കൊണ്ടുപോയാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. വിവരം കുട്ടി മാതാവിനോട് പറഞ്ഞതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ബേപ്പൂർ സ്​റ്റേഷൻ ഇൻസ്പെക്ടർ സിജിത്ത്, സബ് ഇൻസ്പെക്ടർ രഘുകുമാർ, സി.പി.ഒമാരായ അരുൺ, വിനോദ്, നിഥിൻരാജ്, അനൂപ് എന്നിവർ ചേർന്ന് ഇന്നലെ വൈകീട്ടോടെ പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്​റ്റ്​ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.