Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:05 AM GMT Updated On
date_range 16 Dec 2021 12:05 AM GMTപ്രകൃതി വിരുദ്ധ പീഡനം: പ്രതിയെ അറസ്റ്റ് ചെയ്തു
text_fieldsbookmark_border
ബേപ്പൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാലിയത്തെ പടിഞ്ഞാറയിൽ ഹൗസിൽ ഹനീഫയാണ് (42) പിടിയിലായത്. മതപഠന ക്ലാസിൽ ധരിക്കാൻ പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭനത്തിലൂടെ കൂട്ടിക്കൊണ്ടുപോയാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. വിവരം കുട്ടി മാതാവിനോട് പറഞ്ഞതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ബേപ്പൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സിജിത്ത്, സബ് ഇൻസ്പെക്ടർ രഘുകുമാർ, സി.പി.ഒമാരായ അരുൺ, വിനോദ്, നിഥിൻരാജ്, അനൂപ് എന്നിവർ ചേർന്ന് ഇന്നലെ വൈകീട്ടോടെ പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story