പാളയം സബ്​വേ ഞായറാഴ്ച തുറന്നു​കൊടുക്കും

കോഴിക്കോട്: നഗരസഭ നവീകരിച്ച പാളയം സബ്​വേ ഞായറാഴ്ച പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സാംസ്​കാരിക ചത്വരമായാണ്​ സബ്​വേ നവീകരിച്ചത്​. മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാവും. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിക്ക​ും. 1980ൽ നിർമിച്ച കേരളത്തിലെ ആദ്യത്തെ സബ്​വേ കാലങ്ങളായി ഉപയോഗശൂന്യമായിരുന്നു. കഴിഞ്ഞ വർഷമാണ് നവീകരിക്കാൻ തീരുമാനിച്ചത്. നഗരസഭക്ക്​ സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നതരത്തിൽ സ്വകാര്യ കമ്പനിക്കാണ് സബ്​വേയുടെ ശുചീകരണമടക്കമുള്ള നടത്തിപ്പു ചുമതല നൽകിയിരിക്കുന്നത്. vj photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.