വടകര: താലൂക്ക് ഓഫിസ് കത്തിനശിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നോയെന്ന കാര്യത്തിൽ പൊലീസ് സമഗ്രാന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. എൽ.എ.എച്ച് ഓഫിസിലെ ശുചിമുറിയിൽ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് റവന്യൂ അധികൃതർ പൊലീസിൽ പരാതി നൽകിയെങ്കിലും ഫലപ്രദമായ അന്വേഷണം പൊലീസിൻെറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് സതീശൻ പറഞ്ഞു. സംഭവം ഗൗരവമേറിയതാണ്. പ്രശ്നത്തിെന്റ എല്ലാ വശങ്ങളും മനസ്സിലാക്കി പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണം. സാധാരണക്കാരുടെതടക്കം ആയിരക്കണക്കിന് ഫയലുകളാണ് കത്തിച്ചാമ്പലായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ഓഫിസ് സന്ദർശിച്ചശേഷം റവന്യൂ, പൊലീസ്, ഫയർഫോഴ്സ് അധികൃതരിൽനിന്ന് പ്രതിപക്ഷ നേതാവ് വിവരങ്ങൾ ശേഖരിച്ചു. കെ.കെ. രമ എം.എൽ.എ, കോൺഗ്രസ് നേതാക്കളായ അഡ്വ.പ്രവീൺ കുമാർ, പുറന്തോടത്ത് സുകുമാരൻ, കാവിൽ രാധാകൃഷ്ണൻ, കോട്ടയിൽ രാധാകൃഷ്ണൻ, അച്യുതൻ പുതിയെടുത്ത്, അഡ്വ. ഇ. നാരായണൻ നായർ, അഡ്വ. സി. വത്സലൻ, അഡ്വ. ഐ. മൂസ, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.