മൈതാനപ്പള്ളിയിൽ കടലിൽവീണ്​ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ: മൈതാനപ്പള്ളിയിൽ വലവീശുന്നതിനിടെ കടലിൽവീണ്​ മത്സ്യത്തൊഴിലാളി മരിച്ചു. കണ്ണൂർ സിറ്റിയിൽ താമസിക്കുന്ന കുറുവ സ്വദേശി വളാഞ്ചേരി മുനീറാണ്​ (53) മരിച്ചത്​. മൈതാനപ്പള്ളി പഴയ ശ്​മശാനത്തിനുസമീപം ​അഴിമുഖത്ത്​ വെള്ളിയാഴ്​ച രാവിലെ 10നാണ്​​ അപകടം. അഴിമുഖത്ത്​ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്​ അഴിമുറിക്കൽ പ്രവൃത്തി നടത്തുകയായിരുന്ന കണ്ണൂർ കോർപറേഷൻ ജീവനക്കാരാണ്​​, മീൻ പിടിക്കുന്നതിനിടെ മുനീർ കടലിൽ വീഴുന്നതുകണ്ടത്​. ഉടൻ മറ്റ്​ മത്സ്യത്തൊഴിലാളികളെ വിവരമറിയിക്കുകയും കയർ ഉപയോഗിച്ച്​ രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. കരിങ്കല്ലും മണലും നിറഞ്ഞ പ്രദേശമായതിനാൽ മണ്ണുമാന്തിയന്ത്രത്തിൽ കയറ്റിയാണ്​ മുനീറിനെ റോഡിലെത്തിച്ചത്​. ഫയർഫോഴ്​സി​ൻെറയും പൊലീസി​ൻെറയും സഹായത്തോടെ ഉടൻ ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു​. പോസ്​റ്റുമോർട്ടത്തിനുശേഷം മൃതദേഹം തയ്യിൽ ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഹസീന. മക്കൾ: മിൻഹാജ്​ (ഗൾഫ്​), മുഹമ്മദ്​ ജാസ്​ (വിദ്യാർഥി, സിറ്റി ഹൈസ്കൂൾ). സഹോദരങ്ങൾ: മജീദ്​, സുബൈദ, റസിയ, അഹമ്മദ്​കുഞ്ഞി, സാബിർ, സൗദത്ത്​, ഫൗസിയ, പരേതയായ റംലത്ത്​. photo: obit muneer 53 kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.