Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:00 AM GMT Updated On
date_range 18 Dec 2021 12:00 AM GMTമൈതാനപ്പള്ളിയിൽ കടലിൽവീണ് മത്സ്യത്തൊഴിലാളി മരിച്ചു
text_fieldsbookmark_border
കണ്ണൂർ: മൈതാനപ്പള്ളിയിൽ വലവീശുന്നതിനിടെ കടലിൽവീണ് മത്സ്യത്തൊഴിലാളി മരിച്ചു. കണ്ണൂർ സിറ്റിയിൽ താമസിക്കുന്ന കുറുവ സ്വദേശി വളാഞ്ചേരി മുനീറാണ് (53) മരിച്ചത്. മൈതാനപ്പള്ളി പഴയ ശ്മശാനത്തിനുസമീപം അഴിമുഖത്ത് വെള്ളിയാഴ്ച രാവിലെ 10നാണ് അപകടം. അഴിമുഖത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അഴിമുറിക്കൽ പ്രവൃത്തി നടത്തുകയായിരുന്ന കണ്ണൂർ കോർപറേഷൻ ജീവനക്കാരാണ്, മീൻ പിടിക്കുന്നതിനിടെ മുനീർ കടലിൽ വീഴുന്നതുകണ്ടത്. ഉടൻ മറ്റ് മത്സ്യത്തൊഴിലാളികളെ വിവരമറിയിക്കുകയും കയർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. കരിങ്കല്ലും മണലും നിറഞ്ഞ പ്രദേശമായതിനാൽ മണ്ണുമാന്തിയന്ത്രത്തിൽ കയറ്റിയാണ് മുനീറിനെ റോഡിലെത്തിച്ചത്. ഫയർഫോഴ്സിൻെറയും പൊലീസിൻെറയും സഹായത്തോടെ ഉടൻ ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം തയ്യിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഹസീന. മക്കൾ: മിൻഹാജ് (ഗൾഫ്), മുഹമ്മദ് ജാസ് (വിദ്യാർഥി, സിറ്റി ഹൈസ്കൂൾ). സഹോദരങ്ങൾ: മജീദ്, സുബൈദ, റസിയ, അഹമ്മദ്കുഞ്ഞി, സാബിർ, സൗദത്ത്, ഫൗസിയ, പരേതയായ റംലത്ത്. photo: obit muneer 53 kannur
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story