കൂളിപ്പൊയിലുകാർ ചോദിക്കുന്നു, റോഡിൻെറ ശോച്യാവസ്ഥക്ക് ആരു പരിഹാരം കാണും? നന്മണ്ട: കൂളിപ്പൊയിൽ തിരുമാലക്കണ്ടി-പന്ത്രണ്ടാം മൈൽ വളവ് റോഡിൻെറ ശോച്യാവസ്ഥക്ക് ഇനിയും പരിഹാരമായില്ല. തികച്ചും അശാസ്ത്രീയമായ രീതിയിലുള്ള നിർമാണമാണ് റോഡിൻെറ തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. 800 മീറ്റർ ടാറിങ് കഴിഞ്ഞ റോഡിൽ പുനത്തിൽ വളവ് തൊട്ട് തിരുമാലക്കണ്ടിതാഴം വരെയാണ് തകർന്നത്. യാത്രക്കാരുടെ നടുവൊടിക്കുന്ന റോഡിൽ ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി. നരിക്കുനി റോഡിലെ ഗതാഗത കുരുക്കിൽനിന്നും മോചനം കിട്ടാൻ യാത്രക്കാർ തിരുമാലക്കണ്ടി റോഡിനെയായിരുന്നു ആശ്രയിക്കാറ്. നീരുറവ വറ്റാത്ത റോഡിലെ ടാറിങ് പ്രവർത്തനമാണ് തകരാൻ കാരണമായി നാട്ടുകാർ പറയുന്നത്. ടാറിങ്ങിന് പകരം കോൺക്രീറ്റായിരുന്നുവെങ്കിൽ റോഡ് നിലനിൽക്കുമായിരുന്നുവെന്നും ഇത് വർഷാവർഷങ്ങളിൽ ഗ്രാമപഞ്ചായത്തിന് നഷ്ടം വരുത്താനെ സഹായിക്കുകയുള്ളൂവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ പഞ്ചായത്ത് ടാറിങ്ങിനുതന്നെയാണ് ഇത്തവണയും പണം നീക്കിവെച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. നിർമാണ പ്രവൃത്തി നടക്കുമ്പോൾ ഓവുചാൽ ഉണ്ടായിരുന്നുവെങ്കിൽ ഒരു പരിധി വരെ തകർച്ച ഒഴിവാക്കാനാകുമായിരുന്നുവെന്നും മുൻവിധി ഇല്ലാതെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് നാട്ടുകാരുടെ യാത്രാനിഷേധത്തിന് കാരണമായതെന്നും അവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.