പിഷാരികാവിൽ തിരുവാതിരക്കളിയും ശിൽപശാലയും

കൊയിലാണ്ടി: ധനുമാസ തിരുവാതിര ദിനമായ ഡിസംബർ 20ന് കൊല്ലം പിഷാരികാവിൽ അഖില കേരള തിരുവാതിരക്കളി ശിൽപശാലയും തിരുവാതിരക്കളി ആഘോഷവും നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവാതിരക്കളിയുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രാദേശികമായി നിലനിൽക്കുന്ന വൈവിധ്യങ്ങൾ പരിചയപ്പെടുത്തുകയും തിരുവാതിരക്കളി അവതരണത്തിലെ ശൈലീഭേദങ്ങൾ ചർച്ച ചെയ്ത് ഏകീകരിക്കുകയും ചെയ്യുക എന്നതാണ് ശിൽപശാലയുടെ ലക്ഷ്യം. തിരുവാതിരക്കളി-ആചാരാനുഷ്ഠാനങ്ങൾ, പാട്ടുകളിലെ കലാ സൗന്ദര്യം, ചുവടുകളും സവിശേഷതകളും, വേഷവിധാനം, തിരുവാതിരക്കളി അന്നും ഇന്നും, കലോത്സവങ്ങളിലെ അവതരണം എന്നീ വിഷയങ്ങളിൽ തിരുവാതിരക്കളി രംഗത്തെ പ്രഗല്​ഭർ പ്രബന്ധം അവതരിപ്പിക്കും. ശൈലീഭേദങ്ങൾ ഏകീകരിച്ച് തിരുവാതിരക്കളി അവതരിപ്പിക്കും. ശിൽപശാല കേരള സംഗീത-നാടക അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി ഉദ്ഘാടനം ചെയ്യും. മീനാക്ഷി ഗുരിക്കൾ മുഖ്യാതിഥിയാകും. സ്കൂൾ ഓഫ് ഡ്രാമ ഡയറക്​ടറായിരുന്ന ഡോ. എ.കെ. നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ പിഷാരികാവ് ദേവസ്വം ട്രസ്​റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ, എക്സിക്യൂട്ടിവ് ഓഫിസർ കെ. വേണു, ശിൽപശാല കോഓഡിനേറ്റർ സുവർണ ചന്ദ്രോത്ത്, ഇളയിടത്ത് വേണുഗോപാൽ, പ്രമോദ് തുന്നോത്ത്, എ.പി. സുധീഷ്, വി.പി. ഭാസ്കരൻ, അനിൽകുമാർ ചെട്ടിമഠം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.