ശുചിത്വ പെരുമാറ്റച്ചട്ട പരിശീലനം

കോഴിക്കോട്: നഗരത്തിൽ ശുചിത്വ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതി‍ൻെറ ഭാഗമായി റിസോഴ്സ്പേഴ്സൻമാർക്കായി കോർപറേഷൻ സംഘടിപ്പിച്ച നാലുദിവസത്തെ പരിശീലനം പൂർത്തിയായി. ശാസ്ത്രജ്ഞന്മാർ, എൻജിനീയർമാർ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളിലെ വിദഗ്ധർ ഉൾപ്പെട്ട റിസോഴ്സ്പേഴ്സൻമാർക്ക് വിവിധ സെഷനുകളായാണ് ക്ലാസുകൾ നടന്നത്. വരും ദിവസങ്ങളിൽ നൽകേണ്ട ഡിവിഷന്‍തല റിസോഴ്സ്പേഴ്സന്മാർ, ഹരിതകർമസേന, ഉദ്യോഗസ്ഥർ, പ്രാഥമികതല ഗുണഭോക്താക്കൾ എന്നിവർക്കുള്ള പരിശീലനത്തിനുള്ള ഘടന തയാറാക്കി. ഇവർക്കുകൂടി പരിശീലനം ലഭിക്കുന്നതോടെ ശുചിത്വ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം അതത് മേഖലകളിൽ ലഭിക്കും. തുടർന്ന്, ആക്ഷൻ പ്ലാൻ പ്രകാരം നിശ്ചിത സമയപരിധി പാലിച്ച് തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഓരോ ഘട്ടത്തിലും പ്രവൃത്തികൾ വിലയിരുത്തി തുടര്‍പ്രവർത്തനങ്ങൾ ക്രമീകരിക്കും. നാല് വർഷത്തിനകം ശുചിത്വ പെരുമാറ്റച്ചട്ടം പൂർണമായും നടപ്പാക്കി നഗരത്തെ സുന്ദരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.