'മാറ്റൊലി'ക്ക് തുടക്കം

കോഴിക്കോട്: എരഞ്ഞിപ്പാലം കരുണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 'മാറ്റൊലി' സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചപകേശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ആലീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ജോൺ കെ. ജോസഫ്, ഫാ. ജെൻസൻ പുത്തൻവീട്ടിൽ, പതഞ്ജലി യോഗ റിസർച്ച് സെന്‍റർ ഡയറക്ടർ പി. ഉണ്ണിരാമൻ, സെന്‍റ്​ സേവ്യേഴ്സ് കോളജ് പ്രിൻസിപ്പൽ പ്രഫ. വർഗീസ് മാത്യു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ അവിനാഷ് അശോക്, ജയ സോണി എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാർഥികൾക്കുള്ള യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു. നിളാനാഥ്, ശാരിക, പി.ടി. അദ്വൈത് എന്നിവർ യോഗപ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.