കൈകളിൽ ഏഴ് ലോകാത്ഭുതങ്ങൾ; ഗിന്നസ്​ ലക്ഷ്യമിട്ട്​ കടലുണ്ടിക്കാരി

കടലുണ്ടി: 12 മിനിറ്റിനുള്ളിൽ മെഹന്ദി ഉപയോഗിച്ച് ഏഴ് ലോകാത്ഭുതങ്ങൾ വരച്ച് റെക്കോഡ് നേടി കടലുണ്ടി സ്വദേശി എ.വി. ആദിത്യ. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്​സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്​സിലുമാണ്​ ആദിത്യ ഇടം നേടിയത്. പരിശീലനം സിദ്ധിച്ച കലാകാരിയല്ലെങ്കിലും കുട്ടിക്കാലം മുതൽ ചിത്രരചന ഇഷ്​ടപ്പെടുകയും നൂറുകണക്കിന് ചിത്രങ്ങൾ വരക്കുകയും ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളുടെ കൈപ്പത്തിയിൽ മെഹന്ദി ഡിസൈനിങ് ആരംഭിച്ച് വരുമാന മാർഗമാക്കി. സുഹൃത്തുക്കളാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്​സിലേക്ക് അപേക്ഷിക്കാൻ ആദിത്യയെ പ്രേരിപ്പിച്ചത്. ആളുകളുടെ പേരുകൾ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുന്നത് വിജയകരമായി പരീക്ഷിച്ചു. ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ്​സിന് തയാറെടുക്കുകയാണ് ആദിത്യ. എല്ലാ വിജയങ്ങളും കൈവരിക്കാൻ ഭർത്താവ് നിതിനും പിന്തുണ നൽകുന്നു. ജനുവരി ഒന്നിന് കോഴിക്കോട് മണ്ണൂർ വളവിൽ ആദിത്യയുടെ ഗിന്നസ് റെക്കോഡ്സ്​ ദൗത്യം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.