കെ-റെയിൽ സർവേയിൽ പ്രതിഷേധം

ഫറോക്ക്: ഒരു മുന്നറിയിപ്പുമില്ലാതെ ചെറുവണ്ണൂർ കുണ്ടായിതോട് ഭാഗങ്ങളിൽ കെ-റെയിലിനുവേണ്ടി സർവേ നടത്താൻ വന്നവരുടെ മുന്നിൽ വിവരമറിഞ്ഞെത്തിയ വെൽഫെയർ പാർട്ടി പ്രവർത്തകരും നാട്ടുകാരും പ്രതിഷേധിച്ചു. ജനങ്ങളെ കുടിയിറക്കുകയും പാരിസ്ഥിതിക ആഘാതമുണ്ടാക്കുകയും ചെയ്യുന്ന പദ്ധതി ആരുടെ താൽപര്യത്തിന് വേണ്ടിയാണന്ന് സമരക്കാർ ചോദിച്ചു. പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്‍റ്​ എം.എ. ഖയ്യൂം, ഹാരിസ് മുണ്ടിയാർ വയൽ, എ. ഷിയാസ്, സിറാജ് നാത്തൂനിപാടം, കുഞ്ഞാലി കുണ്ടായാത്തോട്, ഗഫൂർ കരിമ്പാടം, അനൂപ് സി.പി, ലത്തീഫ് കരിമ്പാടം എന്നിവർ നേതൃത്വം നൽകി. സർവേ കല്ല് നാട്ടിയ മുണ്ടിയാർ വയലിൽ കൊടി നാട്ടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.