നട്ടുവളർത്തിയ തണൽമരങ്ങൾ വെട്ടിനശിപ്പിച്ചതായി പരാതി

കോഴിക്കോട്: കല്ലായി യു.പി സ്കൂളിന് എതിർവശത്ത് റോഡരികിൽ നട്ടുവളർത്തിയ തണൽ മരങ്ങൾ വെട്ടിനശിപ്പിച്ചതായി പരാതി. കല്ലായി കേന്ദ്രീകരിച്ച് സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായ ഫിഫ കല്ലായി പ്രവർത്തകർ കമ്പിവേലി കെട്ടി പരിപാലിക്കുന്ന മരങ്ങളാണ് വെട്ടിമുറിച്ചത്. നാലു വർഷംവരെ പ്രായമുള്ള ഇരുപതോളം വ്യത്യസ്തങ്ങളായ തണൽമരങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് പരാതി. നഗര വികസനത്തി‍ൻെറ ഭാഗമായി നടപ്പാത നിർമിക്കുന്നതിനു വേണ്ടിയാണ് നാഷനൽ ഹൈവേ അസിസ്​റ്റൻറ് എൻജിനീയറുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ച് മാറ്റിയത്. പൊതുഇടങ്ങളിലെ തണൽ മരങ്ങൾ മുറിച്ചു നീക്കണമെങ്കിൽ വനം വകുപ്പിൽനിന്ന്​ ഇവർക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് പരാതിക്കാർ പറയുന്നു. റോഡരികിൽ ജനങ്ങൾക്ക് തണലേകിയ മരങ്ങൾ മുറിച്ചുമാറ്റിയ സാമൂഹികവിരുദ്ധരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫിഫ കല്ലായി ഭാരവാഹികൾ പന്നിയങ്കര പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.