സംഘ്​പരിവാർ ഭീകരതക്കെതിരെ യുവജന പരേഡ്

കോഴിക്കോട്: തൊടിയിൽ ഭാഗത്ത്​ തുടരുന്ന സംഘ്​പരിവാർ ഭീകരതക്കും സഹജീവികളോട് ഭ്രഷ്​ട്​ കൽപിക്കുന്ന ആർ.എസ്.എസ് നടപടിക്കുമെതിരെ ഡി.വൈ.എഫ്.ഐ യുവജന പരേഡ് നടത്തി. ഗാന്ധി റോഡ് ജങ്​ഷനിൽ തുടങ്ങി തൊടിയിൽ ഭാഗത്തേക്കാണ്​ പ്രകടനം നടത്തിയത്​. പൊതുയോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ.സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ്​ എൽ.ജി ലിജീഷ്, ട്രഷറർ പി.സി ഷൈജു, മുൻ ജില്ല സെക്രട്ടറി പി. നിഖിൽ, ജില്ല കമ്മിറ്റി അംഗങ്ങളായ ആർ. ഷാജി, ഫഹദ് ഖാൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. അരുൺ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ്​ പിങ്കി പ്രമോദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.