കക്കാട് ജി.എൽ.പി സ്‌കൂളിനാവശ്യമായ സ്ഥലം ഏറ്റെടുക്കണം -വികസന സമിതി

മുക്കം: കക്കാട് ഗവ. എൽ.പി സ്‌കൂളി‍ൻെറ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് വികസന സമിതിയുടെ നേതൃത്വത്തിൽ സ്‌കൂളിൽ ചേർന്ന നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. സ്‌കൂളി‍ൻെറ അടിസ്ഥാന സൗകര്യ വികസനത്തിനും യു.പി സ്‌കൂളായി ഉയർത്തുന്നതിനും സ്‌കൂളിനോട് ചേർന്നുള്ള ഭൂമി അനിവാര്യമാണെന്നും ഇത് സ്വകാര്യ വ്യക്തിക്ക് വിറ്റ നടപടി റദ്ദാക്കാനാവശ്യമായ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗം വാർഡ് മെംബർ എടത്തിൽ ആമിന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​​ കെ.സി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജാനിസ്, എസ്.എം.സി ചെയർമാൻ കെ.സി. റിയാസ്, ജി. അബ്​ദുൽ അക്ബർ, തോട്ടത്തിൽ ഉമർ, എടക്കണ്ടി അഹമ്മദ്കുട്ടി, മഞ്ചറ അബ്​ദുറഷീദ്, ഷുക്കൂർ മുട്ടാത്ത്, ശിഹാബ് പുന്നമണ്ണ്, മഞ്ചറ അഹമ്മദ്കുട്ടി, മുനീർ പാറമ്മൽ, നൗഷാദ് ബാപ്പു എടത്തിൽ, ജി. ഷംസു, ഫിറോസ്, മുഹമ്മദ് കക്കാട്, കെ.പി. അസയിൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.