ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നു

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുന്നു. ജില്ല ഭരണകൂടം, സാമൂഹികനീതി വകുപ്പ്, സി.ആര്‍.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ 'അലിംകോ' ബാംഗ്ലൂരുമായി സഹകരിച്ചാണ് സഹായ ഉപകരണങ്ങള്‍ നല്‍കുന്നത്. സാധാരണ വീല്‍ ചെയര്‍, ക്രച്ചസ്, റോളാറ്റര്‍, സി.പി ചെയര്‍, വാക്കിങ് സ്​റ്റിക് തുടങ്ങി പരിശോധനയില്‍ ആവശ്യമെന്ന് ബോധ്യപ്പെടുന്ന മറ്റ്​ ഉപകരണങ്ങളും നല്‍കും. മാസവരുമാനം 15000ത്തില്‍ താഴെയുള്ള 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്കാണ് ലഭിക്കുക. സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 22നു രാവിലെ 10 മുതല്‍ സി.ആര്‍.സിയുടെ ചേവായൂര്‍ കാമ്പസില്‍ നടക്കുന്ന ക്യാമ്പില്‍ പരിശോധനക്ക് എത്തിച്ചേരണമെന്ന് ജില്ല സാമൂഹികനീതി ഓഫിസര്‍ അറിയിച്ചു. പരിശോധനയില്‍ തീരുമാനിക്കുന്ന സഹായ ഉപകരണങ്ങള്‍ ജനുവരി മൂന്നിനു സി.ആര്‍.സിയുടെ ഉദ്ഘാടനവുമായി ബന്ധപെട്ടു നടക്കുന്ന ക്യാമ്പില്‍ വിതരണം ചെയ്യും. ഫോണ്‍: 0495 2353345.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.