ഗ്രാസിം ഭൂമി: അനിശ്ചിതാവസ്ഥക്ക് അടിയന്തര പരിഹാരം കാണണം -സർവകക്ഷിയോഗം

മാവൂർ: രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഉപയുക്തമാകാതെ കിടക്കുന്ന ഗ്രാസിം ഭൂമി സംബന്ധിച്ച അനിശ്ചിതാവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സർവകക്ഷിയോഗം. കേന്ദ്ര-സംസ്ഥാന സർക്കാറിലും ബിർല മാനേജ്മൻെറിലും സമ്മർദം ചെലുത്താനും വേണ്ടിവന്നാൽ നിയമ നടപടിക്കും പ്രക്ഷോഭത്തിനും രംഗത്തിറങ്ങാനും പഞ്ചായത്ത് ഭരണസമിതി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. ഫാക്ടറിക്ക് ഏറ്റെടുത്ത ഏക്കർകണക്കിന് ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ജനകീയ മുന്നേറ്റം ഉണ്ടാകണമെന്ന് ആവശ്യമുയർന്നു. തുടർനടപടികൾക്കായി രാഷ്​ട്രീയ-യുവജന-സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കർമസമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. പുതിയ സംരംഭം തുടങ്ങുന്നതിന് മാനേജ്മൻെറിൽനിന്ന് ആത്മാർഥ ശ്രമമില്ല. വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കാത്ത സ്ഥിതിക്ക് ഭൂമി തിരിച്ചുപിടിക്കണം. ഇതുസംബന്ധിച്ച് നടക്കുന്ന കേസിൽ പഞ്ചായത്ത് കക്ഷിചേരണമെന്ന് ആവശ്യമുയർന്നു. ഫാക്ടറി പൂട്ടിയതോടെ കാടുകയറിയ ഭൂമിയിൽ കാട്ടുപന്നികളടക്കമുള്ള വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും സാമൂഹിക ദ്രോഹികളുടെയും ശല്യം രൂക്ഷാണ്. ഇതുമൂലം പരിസരവാസികളുടെ സ്വൈരജീവിതം അപകടത്തിലാണ്. ശല്യം തടയുന്നതിന് നടപടിയെക്കുകയും അടിയന്തരമായി കാടുവെട്ടിത്തെളിക്കുകയും ചെയ്യണം. ഈ ആവശ്യമുന്നയിച്ച് ഗ്രാസിം മാനേജ്മൻെറിൻെറ പ്രാദേശിക പ്രതിനിധികളെ ഉടൻ കാണാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മർ മാസ്​റ്റർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷതവഹിച്ചു. സ്​റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എം. അപ്പുകുഞ്ഞൻ, ടി. രഞ്ജിത്ത്, ശുഭ ശൈലേന്ദ്രൻ, മെംബർമാരായ വാസന്തി വിജയൻ, ഗീതാമണി, വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്​ത്​ കെ.ജി. പങ്കജാക്ഷൻ, വി.എസ്. രഞ്ജിത്ത്, ഇ.എൻ. പ്രേമനാഥൻ, വളപ്പിൽ റസാഖ്, എൻ.പി. അഹമദ്, കെ.സി. വത്സരാജ്, പി. അബ്​ദുൽ ലത്തീഫ്, നാസർ മാവൂരാൻ, കെ.എസ്. രാമമൂർത്തി, കെ.വി. ഷാഹിർ, എം.പി. മുഹമ്മദലി, സുരേഷ് പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.